പാലക്കാട്: ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി എംബി രാജേഷ്. ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ നീക്കം നടന്നു. പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ കൂടിയാലോചന നടത്തിയെന്ന് കത്തില്‍ പറയുന്നു. അത് തന്നെ ഉപജാപത്തിന് തെളിവാണ്. നിനിത പിന്മാറണമെന്ന് ബോര്‍ഡംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ഗൂഢാലോചനയിലെ പ്രധാനിയുടെ വേണ്ടപ്പെട്ട ആള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. നിനിത ജോലിക്ക് കയറരുതെന്നായിരുന്നു ആവശ്യം. ജോലിക്ക് കയറിയതോടെ വിവാദവും ഉണ്ടായി. ജോലിക്ക് ചേര്‍ന്നാല്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എംബി രാജേഷ് പറഞ്ഞു.
ജോലി രാജിവെയ്ക്കാന്‍ നിനിത ഉദ്ദേശിക്കുന്നില്ല. ഭീഷണിക്ക് കീഴടങ്ങാനുമില്ലെന്ന് രാജേഷ് പറഞ്ഞു.