തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം XG358753 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരത്തെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. മേയര്‍ ആര്യാ രാജേന്ദ്രനാണ് നറുക്കെടുത്തത്. ഒപ്പം 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു.
XA 514601, XB 100541, XC 648995, XD 419889, XE 120460, XG 637604 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് രണ്ടാം സമ്മാനം.
രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം 6 പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.












