കൊച്ചി: മലയാള സിനിമാപ്രേമികളിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് കിരീടം. കോൺസ്റ്റബിൾ അച്യുതൻ നായരുടെയും മകൻ സേതുമാധവന്‍റെയും കൊഴിഞ്ഞു പോയ സ്വപ്നങ്ങൾക്ക് ഇന്ന് 31 വയസ്സാണ്. സേതുവിന്റെ നഷ്ട സ്വപ്നങ്ങൾ 31 വർഷങ്ങൾ പിന്നിടുമ്പോൾ കിരീടം സിനിമയുടെ ഓർമകൾ പലരും പങ്കുവച്ചിട്ടുണ്ട്.
അതേസമയം സേതുമാധവനെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് സേതുവിനെ സൃഷ്‌ടിച്ച തിരക്കഥാകൃത്ത് ലോഹിതദാസിന്‍റെ മകൻ പങ്കുവച്ചിരിക്കുന്നത്. ഒരു മകനായും സഹോദരനായും കാമുകനായും സാധാരണ ജീവിതം നയിച്ച സേതു മാധവനെ ‘രാമപുരം സേതു’ എന്ന തെരുവ് ഗുണ്ടയാക്കി മാറ്റിയ വിധിയെ കുറിച്ചാണ് വിജയ്ശങ്കർ ലോഹിതദാസിന്‍റെ കുറിപ്പ്.
സേതുമാധവൻ എന്ന ചെറുപ്പക്കാരന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് അത് ഒരു നിമിഷം കൊണ്ട് തകർന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന ദുരവസ്ഥയും വളരെ മനോഹരമായാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്. തന്റെ അച്ഛനെ രക്ഷിക്കാനായി കീരിക്കാടൻ ജോസിനെ അയാൾ കുത്തിമലർത്തുമ്പോൾ വില്ലനെ കൊന്ന് വിജയം സ്ഥാപിച്ച നായകനെ അല്ല, മറിച്ച് ഒരു നിമിഷം കൊണ്ട് വർഷാങ്ങളായി നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട സേതുമാധവൻ എന്ന ചെറുപ്പക്കാരനെ മാത്രമേ അവിടെ പ്രേക്ഷകന് കാണാൻ കഴിയു…