മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്ദവ്വ് താക്കറെ ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ നടപടിയെ അണ്‍ലോക്ക്ഡൗണ്‍ എന്നാണ് താക്കറെ വിശേഷിപ്പിച്ചത്.
വരും ദിവസങ്ങളില്‍ മുംബൈയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി റെസ്റ്റേറന്റുകള്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍ എന്നിവ തുറക്കില്ല. സബര്‍ബന്‍ മേഖലയിലെ ട്രയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു, നിലവില്‍ അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സബര്‍ബന്‍ ട്രയിന്‍ സര്‍വ്വീസ് നടത്തുന്നത്. വീണ്ടും
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ പെട്ടെന്ന് വ്യാപിക്കുന്നത് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 347,502 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇന്നലെ മാത്രം 9,895 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.