കണ്ണൂര്‍: കണ്ണൂരിലെ രണ്ടു പഞ്ചായത്ത് വാര്‍ഡുകളില്‍ക്കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാങ്കോല്‍, ആലപ്പടമ്പ് പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ പി.എം വത്സല, ഏഴോം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കെ.പി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് എതിരാളികളില്ലാത്തതിനാല്‍ ഏകപക്ഷീയ ജയം.
ഇതോടെ ജില്ലയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം പതിനെട്ടായി.യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ മൈമൂന പത്രിക പിന്‍വലിച്ചതോടെയാണ് പി.എം വത്സല തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം പാനോത്ത് ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മിറ്റി അംഗവുമാണ് വത്സല. ഖാദി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) പെരിങ്ങോം ഏരിയാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയിലേക്ക് കന്നി മത്സരമാണ്.
ഏഴോത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ കരീം പത്രിക പിന്‍വലിച്ചതാണ് കെ.പി അനില്‍ കുമാറിന് എതിരില്ലാ ജയം സമ്മാനിച്ചത്. കഴിഞ്ഞ ഭരണ സമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അനില്‍ കുമാര്‍ സിപിഐഎം ഏഴോം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും, സിഐടിയു മാടായി ഏരിയാ കമ്മിറ്റി അംഗവുമാണ്. പാപ്പിനിശേരി റേഞ്ച് കള്ള് ചെത്തുതൊഴിലാളി യൂണിയന്‍ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.
ആന്തൂര്‍ നഗരസഭ ആറ്, തളിപ്പറമ്പ്, തലശേരി നഗരസഭകള്‍ ഒന്നുവീതം, മലപ്പട്ടം പഞ്ചായത്ത് അഞ്ച്, കാങ്കോല്‍ ആലപ്പടമ്പ് രണ്ട്, കോട്ടയം പഞ്ചായത്ത് ഒന്ന് എന്നിങ്ങനെ 15 വാര്‍ഡുകളിലാണ് നേരത്തേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.