തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം. ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേരിനൊപ്പമോ പേരിന് മുന്നിലോ പിന്നിലോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
ഇതിനായി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തിയതിക്ക് (നവംബര്‍ 23) മുന്‍പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. സ്ഥാനാര്‍ത്ഥിയുടെ പേരിന് മുന്നില്‍ ‘അഡ്വക്കേറ്റ്’ (അഡ്വ.), ‘ഡോക്ടര്‍’ (ഡോ.) തുടങ്ങിയവ ചേര്‍ക്കുന്നതിനും അപേക്ഷ നല്‍കാം. അപേക്ഷ അംഗീകരിച്ചാല്‍ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേര്‍ക്കലോടു കൂടിയ പേരാകും അച്ചടിച്ചു വരിക.
നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയിട്ടുള്ള പേരില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കില്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേര് നല്‍കുകയും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റില്‍ നല്‍കുകയും വേണം.