തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചു കൊണ്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കും തപാല്‍ വോട്ടിനുളള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് പത്ത് ദിവനം മുമ്പേ കോവിഡ് രോഗികളുടെയും ക്വാറന്റൈനിലുളളവരുടെയും ലിസ്റ്റ് തയ്യാറാക്കും.
അടുത്ത ചൊവ്വാഴ്ച മുതല്‍ ഇവരുടെ വീടുകളില്‍ എത്തി തപാല്‍ വോട്ട് രേഖപ്പെടുത്തി വാങ്ങുമെന്ന് കമ്മീഷന്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കും പ്രത്യേക ബാലറ്റ് പേപ്പര്‍ നല്‍കിയാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്നലിസ്റ്റില്‍ നിന്നാണ് താപാല്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ കണക്ക് വരണാധികാരികള്‍ ശേഖരിക്കുന്നത്.