കൊച്ചി: ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. എതിര്‍ സത്യവാങ്മൂലം നല്‍കാത്തതിന് സിബിഐയെ കോടതി വിമര്‍ശിച്ചു. ഇന്ന് വാദം പറയാന്‍ സിബിഐ തയ്യാറുണ്ടോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഇന്ന് തയ്യറല്ലെന്നും എതിര്‍സത്യവാങ്മൂലം തയ്യാറാക്കുകയാണെന്ന് സിബിഐ മറുപടി നല്‍കി. എതിര്‍ സത്യവാങ്മൂലം പോലുമില്ലാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലം ഡയറക്ടറുടെ അംഗീകാരത്തിന് അയച്ചിരിക്കുന്നുവെന്ന് സിബിഐ പറഞ്ഞു.
അതേസമയം, കേവലം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമാണ് സി ബി ഐ ഒക്ടോബര്‍ 13നു ഇടക്കാല സ്റ്റേ ഉത്തരവ് ഉണ്ടായകേസില്‍ 15നു ഇത്തരത്തിലൊരു ഹര്‍ജി ഫയല്‍ ചെയ്തതെന്നും സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കുക മാത്രമാണ് അത്തരമൊരു ഹര്‍ജിയുടെ ലക്ഷ്യമെന്നും ലൈഫ്മിഷന്‍ ബോധിപ്പിച്ചു.
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനു ശേഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനു സൗകര്യമായ തീയതി മനസ്സിലാക്കി ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു.