തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസ് ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകും. ജോസ് ഹാജരായില്ലെങ്കില്‍ പ്രധാന ഉദ്യോഗസ്ഥര്‍ ആരെങ്കിലും രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകും.
ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലുകള്‍ പലതും വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിനാല്‍ ഹാജരാക്കാന്‍ ലൈഫ് മിഷന് കഴിയുമോ എന്നതില്‍ ഇന്ന് വ്യക്തത വരും.











