തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.ഏതാനും വോട്ടിനും സീറ്റിനുംവേണ്ടി ആദര്‍ശങ്ങള്‍ ബലികഴിച്ച കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തിരിച്ചറിയും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്റെ പുരോഗതിക്കായി നടത്തിയ എണ്ണമറ്റ പ്രവര്‍ത്തനങ്ങളുമാണ് കേരളം ചര്‍ച്ച ചെയ്തത്. യു ഡി എഫും ബി ജെ പിയും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ ദുഷ്പ്രചാരണങ്ങളല്ല.
ബിജെപിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ഡിസംബര്‍ പതിനാറുവരെ സ്വപ്നങ്ങള്‍ പലതും കാണാം. പക്ഷെ അവയെല്ലാം ദു:സ്വപ്നങ്ങളായി മാറും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്ന് കാനം പ്രസ്താവനയില്‍ പറഞ്ഞു.