തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. “വികസനത്തിന് ഒരു വോട്ട്
സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ വിഭാഗങ്ങളുമായും പരസ്യ കൂട്ടുകെട്ടില്‍ എത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സ്þലീഗ് സഖ്യം ബിജെപി അടക്കമുള്ള എല്ലാവിധ വര്‍ഗ്ഗീയ തീവ്രവാദസംഘടനകളുമായി ഇടതുപക്ഷ ശത്രുതയുടെ അടിസ്ഥാനത്തില്‍ അധികാരം നേടാനായി അവസരവാദ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ കോട്ടയായി കേരളം തലയുയര്‍ത്തി നില്‍ക്കണം. എല്ലാതരം വര്‍ഗ്ഗീയതകള്‍ക്കുമെതിരെ മതേതര ജനാധിപത്യമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ബദല്‍ വികസന പരിപാടി ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനേ കഴിയൂ.
അതുകൊണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് ദേശീയതലത്തില്‍ത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി മാറുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












