ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഈ മാസം പതിനാറിന് പരിഗണിക്കും. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും വിശദമായ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സിബിഐ അറിയിച്ചു. കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു സിബിഐയുടെ ഹര്‍ജി.
അതേസമയം, രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി അറിയിച്ചു. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഹാജരായി.











