റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍. കാലിത്തീറ്റ കുംഭക്കോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. ഇവിടെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദാണ് ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട് ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 2018 ഓഗസ്റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.











