കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തു കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം.
കുവൈറ്റ് സിറ്റി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പലരാജ്യങ്ങളിലും വ്യാപകമായി റി പ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധിതമാക്കാന്‍ കുവൈറ്റ് തയ്യാറെടു ക്കു ന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് പിസിആര്‍ ഫലം വരുന്നതുവരെ വീടുകളി ല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കുവൈറ്റില്‍ എത്തി 72 മണിക്കൂറിനുള്ളില്‍ നെഗ റ്റീ വ് റിപ്പോര്‍ട്ട് ലഭ്യമാക്കാണം. അല്ലെങ്കില്‍ കുറഞ്ഞത് പത്തു ദിവസം സെല്‍ഫ്ക്വാറന്റൈനിലിരിക്കണം.
കോവിഡ് വാക്‌സിനുകള്‍ രണ്ട് എണ്ണം എടുത്ത ശേഷം ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ ബന്ധിതമാക്കാനാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പുതിയ രോഗികള്‍ 75
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതോടെ ആകെ കേസുകളുടെ എണ്ണം 414,009 ആയി. ആകെ കോവിഡ് മര ണം 2,466. 34 രോ ഗികള്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 411,093 ആയി.