English हिंदी

Blog

kk shailaja teacher

Web Desk

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ആരംഭത്തിൽ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികൾ, പന്നി എന്നിവയുടെ വിസർജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കലരുന്നു. ഇതുമായി സമ്പർക്കത്തിൽ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.

Also read:  കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഞ്ജുവിന്‍റെ കുടുംബം

പനി, പേശി വേദന (കാൽവണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഇവ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാനാവും.ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കും.

Also read:  പിഎസ്‌സി പരീക്ഷ ഇനി മുതല്‍ രണ്ട് ഘട്ടം; കെഎഎസ് പരീക്ഷാഫലം ഓഗസ്റ്റ് 26ന്

മലിന ജലത്തിൽ സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാമിന്റെ ഒരു ഗുളിക അല്ലെങ്കിൽ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയിൽ ഒരിക്കൽ വീതം കഴിക്കണം. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കമുള്ള കാലമത്രയും ഇത് തുടരണം.ആഹാരപദാർഥങ്ങൾ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം.ഓടകളും കനാലുകളും വൃത്തിയാക്കുന്നവർ, പാടത്തും പറമ്പിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. വെള്ളത്തിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കണം.