കുവൈറ്റ് സിറ്റി: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിവിധ സ്ഥാപനങ്ങളില്‍ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പരിശോധന. ഫര്‍വാനിയയിലെ മാര്‍ക്കറ്റുകള്‍, സ്റ്റോറുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലാണ് മുനിസിപ്പാലിറ്റി സൂപ്പര്‍വൈസറി ടീമുകള്‍ പരിശോധന നടത്തിയത്.
പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ശാഖയിലെ എമര്‍ജന്‍സി ടീം മേധാവി അഹ്‌മദ് അല്‍ ഷുറിക പറഞ്ഞു.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ലൈസന്‍സുകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
അതേസമയം, ആഷിര്‍ജ്, ദോഹ മേഖലകളിലെ ക്യാമ്പുകള്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെയും പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെയും സഹകരണത്തോടെ നീക്കം ചെയ്തു.
മുബാറക് അല്‍ കബീര്‍ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ടീം ശുചിത്വപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാലിടങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 15 ഇടങ്ങളിലും മുന്നറിയിപ്പ് നല്‍കി. ജഹ്റ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ടീം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് കാറുകള്‍ നീക്കം ചെയ്തു.