കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവന്യൂമാളിന്റേയും ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയത്തിന്റെയും മനോഹര ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ദുബായ് : യുഎഇയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഖലീഫാ സാറ്റ് ബഹിരാകാശത്തു നിന്നും പകര്‍ത്തിയ കുവൈത്തിന്റെ ചില ചിത്രങ്ങള്‍ രാജ്യത്തിന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടു.
അവന്യു മാള്‍, ജാബര്‍ അല്‍ അഹമദ് സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങളാണ് ഖലീഫാ സാറ്റ് പകര്‍ത്തിയത്.
We wish Kuwait’s leadership and people a happy 61st National Day.
These two images, taken by KhalifaSat, depict some of Kuwait City’s most magnificent sites, including the Jaber Al-Ahmad International Stadium and the Avenues Mall.#KuwaitNationalDay pic.twitter.com/DrN2XT8T2T
— MBR Space Centre (@MBRSpaceCentre) February 25, 2022
രാജ്യത്തിന്റെ അറുപത്തിഒന്നാം ദേശീയ ദിനത്തില്‍ കുവൈത്ത് ഭരണകര്‍ത്താക്കള്‍ക്കും ജനങ്ങള്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നാണ് മുഹമദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.
കുവൈത്ത് സിറ്റിയിലെ അര്‍ധിയയിലുള്ള മള്‍ട്ടി പര്‍പസ് സ്റ്റേഡിയമാണ് ജാബര്‍ അല്‍ അഹമദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് അവന്യൂ മാള്‍.
ഫെബ്രുവരി 25 നാണ് കുവൈത്ത് തങ്ങളുടെ ദേശീയ ദിനം ആചരിക്കുന്നത്. ഫെബ്രുവരി 26 ലിബറേഷന്‍ ഡേയുമാണ്.
1991 ല്‍ ഇറാക്കിലെ സദ്ദാം ഹുസൈന്റെ സൈന്യം കുവൈത്ത് അധിനിവേശം പരാജയപ്പെട്ട് പലായനം ചെയ്യപ്പെട്ടതിന്റെ സ്മരണ പുതുക്കുന്നതിനാണ് ഫെബ്രുവരി 26 ലിബറേഷന്‍ ഡേ ആയി ആചരിക്കുന്നത്.












