കുവൈത്ത് സിറ്റി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഓഗസ്റ്റ് 19 മുതല്‍ 31 വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 16 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇതുപ്രകാരം, ഓഗസ്റ്റ് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും. 22, 24 തിയ്യതികളില്‍ കൊച്ചിയിലേക്ക് ഓരോ സര്‍വീസുകളും 23നു കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സര്‍വ്വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 25ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഒരോ സര്‍വ്വീസുകള്‍ വീതവും 27ന് കോഴിക്കോട്ടേക്ക് ഒരു സര്‍വ്വീസും ഉണ്ടായിരിക്കും.
28നു കൊച്ചിയിലേക്ക് ഒരു സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തേക്കും 31ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.55നും കോഴിക്കോട്ടേക്ക് രാവിലെ 11.55നും തിരുവനന്തപുരത്തേക്ക് 10.45നുമാണ് കുവൈത്തില്‍ നിന്നു പുറപ്പെടുന്ന സമയം. കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണു സൂചന.