കുവൈറ്റില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹാന്‍ഡ് ബേഗേജും ഭക്ഷണവും വിമാനത്തില്‍ അനുവദിക്കില്ല.രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും രോഗികളെയും പ്രത്യേക ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. കുവൈത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ അതത് രാജ്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.
അകലം പാലിക്കുക, മാസ്‌ക്,ഗ്ലൗസ് ധരിക്കുക, തുടങ്ങിയ ആരോഗ്യ സുരക്ഷ മുന്‍ കരുതല്‍ എടുക്കുക, വിമാന താവളത്തില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകുക,ട്രോളിയുടെയും ശുചിമുറിയുടെയും ഉപയോഗം കുറക്കുക, പണമിടപാട് ഓണ്‍ലൈനാക്കുക എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍. പേപ്പര്‍ ടിക്കറ്റിനു പകരം ഡിജിറ്റല്‍ ടിക്കറ്റ് മൊബൈലില്‍ കാണിച്ചാല്‍ മതി. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൊച്ചി,ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെ 15 സെക്ടറിലേക്കും ഓഗസ്റ്റ ഒന്നുമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു.
ദുബായ്,ദോഹ,മനാമ,ബെയ്‌റൂത്ത്,കെയ്‌റോ,അമ്മാന്‍,ബാക്കു,ജനീവ,ഇസ്താംബുള്‍,ലഹോര്‍,ലണ്ടന്‍,മ്യൂണിക് എന്നിവയാണ് സര്‍വീസ് നടത്തുന്ന മറ്റു സെക്ടറുകള്‍.