കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃ പരിശോധിക്കുന്നു.കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതിനെ തുടുര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നല്‍കിയ ഉത്തരവ്.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്റ്റില്‍ 88,792 പേര്‍ യാത്ര ചെയ്തതായി ഡിജിസിഎ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വിസ് ആരംഭിച്ചത്. 1152 വിമാനങ്ങളാണ് ഇതിനകം സര്‍വിസ് നടത്തിയത്.