English हिंदी

Blog

oil refiner

ഗുരുതരമായി പരിക്കേറ്റ അഞ്ചു പേര്‍ സബാഹ് അല്‍ ബാബ്‌തൈന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുവൈത്ത് സിറ്റി :  കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അല്‍ അഹമദ് എല്‍പിജി യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു.

റിഫൈനറിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയാണ് അപകടം. മൂന്നു മാസത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്ത അപകടമാണ്.

ഒക്ടോബറില്‍ നടന്ന തീപിടിത്തത്തില്‍ ആര്‍ക്കും ജീവഹാനിയുണ്ടായിരുന്നില്ല. പുകശ്വസിച്ച് ചിലര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചിരുന്നു.

കുവൈത്ത് ഓയില്‍ മന്ത്രി മുഹമദ് അല്‍ ഫരെസ് ഉള്‍പ്പടെയുള്ളവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. കുവൈത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയാണ് മിനയിലെ അല്‍ അഹമദ് പ്ലാന്റ്. ഇവിടെ ദിനം പ്രതി 23,000 ബാരല്‍ ക്രൂഡോയില്‍ സംസ്‌കരിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിതരണം ഈ റിഫൈനറിയില്‍ നിന്നാണ് നടക്കുന്നത്.

ഇവിടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പണി നടക്കുന്നുമുണ്ട്. ദിനം പ്രതി 3,46,000 ബാരല്‍ എണ്ണ സംസ്‌കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായി വരുന്നത്.

ലോകത്തിലെ ക്രുഡോയില്‍ റിസര്‍വുള്ള രാജ്യങ്ങളില്‍ ആറാം സ്ഥാനമാണ് കുവൈത്തിനുള്ളത് .