സ്ഫോടനം നടന്ന ലബനാനിലേക്ക് കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കി. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം സഹായ വസ്തുക്കളുമായി പ്രത്യേക സൈനിക വിമാനം ബുധനാഴ്ച ബൈറൂതിലെത്തുകയായിരുന്നു.
ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ നേതൃത്വത്തിൽ ആണ് സഹായം എത്തിക്കൽ നടന്നത് . ലബനാൻ ആരോഗ്യ മന്ത്രി ഹമദ് ഹസനുമായി അദ്ദേഹം സംസാരിച്ചു . വരും ദിവസങ്ങളിൽ കൂടുതൽ സഹായം കുവൈത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട് .
ലബനീസ് മന്ത്രി കുവൈത്തിന് നന്ദി അറിയിച്ചു.100ലേറെ പേർ മരിക്കുകയും 4000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നാലെ വിവിധ രാജ്യങ്ങൾ ലെബനാന് സഹായവുമായി രംഗത്തെത്തിയിരുന്നു.