കുവൈറ്റ് സിറ്റി: കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നതിനും അനാവശ്യ സാധനങ്ങള്‍ കൂട്ടിയിടുന്നതിനുമെതിരെ കര്‍ശന നടപടി. ഇതിനെതിരെ കുവൈറ്റ് ഗവര്‍ണറേറ്റ് കര്‍ശന പ്രചരണം ആരംഭിച്ചതായി തലസ്ഥാന ഗവര്‍ണര്‍ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അറിയിച്ചു. ഷര്‍ക്ക്,മിര്‍കാബ്,ബെനൈദ്, അല്‍ഗാര്‍ എന്നീ ഏരിയയില്‍ ശുചിത്വ പ്രചരണം ആരംഭിച്ചു.
നിയമലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി്. കെട്ടിടങ്ങളുടെ പുറം കാഴ്ചകള്‍ നശിപ്പിക്കുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കതുന്നതിനും ഫര്‍ണീച്ചറുകള്‍ ഉപേക്ഷിക്കുന്നത് നിരോധിക്കാനുള്ള മുന്‍സിപ്പല്‍ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിറവേറ്റുന്നതിനുമാണ് കാമ്പയിന്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുനിസിപാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.




















