കുവൈത്ത് സിറ്റി: കുവൈറ്റില്‍ കുടുംബ വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറുന്നതിന് അനുവാദം നല്‍കിയിട്ടുള്ള വിഭാഗങ്ങളുടെ മാറ്റം വരുത്തിയ പട്ടിക പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കി. ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങള്‍ തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ കൊറോണ വൈറസ് മൂലം ഉടലെടുത്തിട്ടുള്ള സഹചര്യം കണക്കിലെടുത്ത്, ഏതാനം വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സഹായം നല്‍കുന്നതിനായാണ് ഈ നടപടിയെന്ന് മാന്‍പവര്‍ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതെഹ് അറിയിച്ചു.
കുടുംബ വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ വിസകളിലേക്ക് മാറുന്നതിന് യോഗ്യര്‍
*കുവൈറ്റ് പൗരന്മാരുടെ ഭാര്യമാര്‍, കുവൈറ്റി വനിതകളുടെ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍.
*കുവൈറ്റില്‍ ജനിച്ചവര്‍, കുവൈറ്റി പൗരന്മാരുടെ ബന്ധുക്കള്‍.
*രേഖകള്‍ കൈവശമുള്ള പലസ്തീന്‍ പൗരന്മാര്‍.
*കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ചുരുങ്ങിയത് സെക്കന്‍ഡറി സ്‌കൂള്‍ *യോഗ്യതയുള്ള ഡിപ്ലോമ നേടിയിട്ടുള്ളവര്‍.
*ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുള്ള, ആരോഗ്യ മേഖലയിലെ സാങ്കേതിക *തൊഴില്‍ രംഗങ്ങളില്‍ നൈപുണ്യമുള്ളവര്‍.
*വിദ്യാലയങ്ങളിലെ അദ്ധ്യയനവിഭാഗങ്ങളില്‍ തൊഴിലെടുക്കാന്‍ ആവശ്യമായ യോഗ്യതകളുള്ളവര്‍.












