കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയത്.’ഇന്ന് കുവൈത്തിനും അറബ് ലോകത്തിനും പ്രിയപ്പെട്ട ഒരു നേതാവിനെയും ഇന്ത്യയ്ക്ക ഉറ്റ ചങ്ങാതിയെയും ലോകത്തിന് ഒരു മികച്ച രാഷ്ട്ര തന്ത്രജ്ഞനെയും നഷ്ടപ്പെട്ടു.
ഇന്ത്യയും കുവൈറ്റുമായുണ്ടായ ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് താങ്ങായി എന്നും അദ്ദേഹം നിലകൊണ്ടുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

















