കൊച്ചി: കുതിരാന്‍ തുരങ്കപാത തുറക്കുന്നതിലെ അനിശ്ചിതത്വത്തില്‍ ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച് ഹൈക്കോടതി. അതോറിറ്റിയുടെ അനാസ്ഥ മൂലം പൊതുജനം പൊറുതി മുട്ടുകയാണെന്നും വിഷയത്തില്‍ എന്ത് പരിഹാരമുണ്ടാക്കാനാകുമെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, കുതിരാന്‍ തുരങ്കപാതയുടെ നിര്‍മ്മാണം നിലച്ച നിലയിലാണെന്നും കരാര്‍
കമ്പനിയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതോറിറ്റി കോടതിയില്‍ പറഞ്ഞു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളും തുരങ്കപാതയുടെ നിര്‍മ്മാണം വൈകാന്‍ കാരണമായെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. പാത അടിയന്തരമായി തുറക്കണമെന്നും, ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
2009 ലാണ് ദേശീയപാതയുടെ മണ്ണുത്തി – വടക്കഞ്ചേരി ഭാഗം ആറുവരിയായി പുനര്‍നിര്‍മിക്കുന്നതിനു കരാര്‍ ഒപ്പുവച്ചത്. കുതിരാനിലെ ഒരു കിലോമീറ്ററോളം വരുന്ന രണ്ട് തുരങ്കങ്ങള്‍ ഉള്‍പ്പെടെ 28.5 കിലോമീറ്ററാണ് ദൈര്‍ഘ്യം. എന്നാല്‍ 11 വര്‍ഷമായിട്ടും പാത പൂര്‍ത്തിയായിട്ടില്ല












