തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചരക്കു ലോറി മറിഞ്ഞാണ് അപകടം ഉണ്ടയത്. 40 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്.
റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്ത് ചരക്കുലോറി താഴേക്ക് മറിയുകയായിരുന്നു. ലോറിയില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ പെട്ടെന്ന് പുറത്തെടുത്ത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രണ്ടാമത്തെയാള്‍ ലോറിയില്‍ കുടുങ്ങിയതിനാല്‍ പുറത്തെടുക്കാന്‍ താമസിച്ചു. തമിഴ്‌നാട് സ്വദേശികളാണ് രണ്ട് പേരും. തൃശൂര്‍ ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.