തൃശ്ശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാലരയോടെ യേശുദാസ് റോഡിലെ ആക്രിക്കടക്കാണ് തീ പിടിച്ചത്. ആക്രിക്കടയോട് ചേര്‍ന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സെന്ററിലേക്കും തീ പടര്‍ന്നു. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.