മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യനിലപാടുമായി യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ ഇപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട. മുസ്ലിം ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണം. ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി തങ്ങള്‍.
കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക.











