തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയില്‍ പരിഹാര കമ്മിറ്റി രൂപീകരിക്കുവാന്‍ സിഎംഡി ബിജുപ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തലത്തില്‍ നിന്നും തൊഴിലാളികള്‍ക്കിടയില്‍ നിന്നും തുല്യ പ്രാതിനിധ്യത്തോട് ആയിരിക്കും കമ്മിറ്റി രൂപീകരിക്കുക. കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായി ഓരോ വര്‍ഷത്തിലും മാനേജ്‌മെന്റ് തലത്തില്‍ നിന്നും തൊഴിലാളി തലത്തില്‍ നിന്നുമുള്ളവര്‍ മാറി മാറി വരും. പരമാവധി 5 അംഗങ്ങള്‍ മാത്രമാണ് കമ്മിറ്റിയില്‍ ഉണ്ടാവുക. ഇതില്‍ രണ്ട് വനിതാ അംഗങ്ങളും ഒരാള്‍ മറ്റ് ഭരണ കേന്ദ്രത്തില്‍ നിന്നും ഉള്ളവരായിരിക്കും. ഈ കമ്മിറ്റി പരാതിക്കാരനില്‍ നിന്നും രേഖമൂലം ലഭ്യമാകുന്ന പരാതി ലഭിച്ച് 30 ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.












