തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ ആര്‍ക്ക് എന്തന്വേഷണവും നടത്താമെന്നും കെ.എസ്.എഫ്.ഇ ഇടപാടുകള്‍ എല്ലാം സുതാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും അതിനിവിടെ നിയമവകുപ്പുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കെ.എസ്.എഫ്.ഇയുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ തങ്ങള്‍ക്ക് പേടിയൊന്നുമില്ലെന്നും അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.