കോതമംഗലം പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കണോ? സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണ്. കോതമംഗലം പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കണമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു വര്‍ഷമായിട്ടും പള്ളി ഏറ്റെടുത്ത് കൈമാറാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശനം. കഴിഞ്ഞ തവണയും സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, പോലീസുകാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകനെ കമ്മിഷനെ നിയോഗിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.












