തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
Also read: ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് ; രാഹുല്‍ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകണം
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപംകൊണ്ടു. കൊച്ചിയില്‍ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളില്‍ വെള്ളം കയറി. പനമ്പള്ളി നഗര്‍, സൗത്ത്, കടവന്ത്ര, എം.ജി റോഡ് ഭഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 2 ദിവസത്തേക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയം പത്തനംതിട്ടയില്‍ മഴ കനത്തതിനാല്‍ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഷട്ടറുകള്‍ 5 മുതല്‍ 10 സംന്റീമീറ്റര്‍ വരെ ഉയര്‍ത്തിയേക്കും. ഇതേ തുടര്‍ന്ന് പമ്പയാറിന്റെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. തലസ്ഥാനത്ത് മഴതുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.














