പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി
കൊച്ചി : മൂന്നാം വട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദം കോടിയേരി ബാലകൃഷ്ണന്. കോടിയേരി ഉള്‍പ്പെടുന്ന പതിനേഴ അംഗ സെക്രട്ടറിയേറ്റിനെയും സംസ്ഥാന സമിതി തിരഞ്ഞെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, ഇപി ജയരാജന്‍, എ കെ ബാലന്‍, പികെ ശ്രീമതി, ടിപി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് ആനാവൂര്‍ നാഗപ്പന്‍, പി കെ ബിജു പുത്തലത്ത് ദിനേശന്‍, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, എം സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണുള്ളത്.
പതിനേഴംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തപ്പോള്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ വര്‍ഷംസംസ്ഥാന സമിതിയിലെത്തിയ മുഹമദ് റിയാസ് ഒരു വര്‍ഷം കൊണ്ട് സെക്രട്ടറിയേറ്റിലെത്തി.
പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച സംഘടനാ വൈഭവും ഉള്ളയാളെന്ന നിലയിലുമാണ് റിയാസിന് സെക്രട്ടറിയേറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.