റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു. ജൂലൈ 20 ന് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാവിന് അണുബാധയെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ വിശ്രമിച്ച രാജാവ് വ്യാഴാഴ്ച വൈകിട്ടാണ് വസതിയിലേക്ക് മടങ്ങിയത്. ആശുപത്രിയില്‍ ചികിത്സക്കിടെ വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ദേശീയ വിദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് ആരോഗ്യ പ്രധാനം ചെയ്ത ദൈവത്തെ അദ്ദേഹം സ്‌തുതിച്ചു. ആരോഗ്യവിവരം അന്വേഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തവര്‍ക്ക് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.













