English हिंदी

Blog

saudi

 

റിയാദ്: കോവിഡ് വൈറസിന്റെ പുതിയ വകഭേദ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലേക്കുള്ള വ്യോമയാന,കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് (ഡിസംബര്‍20) പുതിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചത്. ആവശ്യമെങ്കില്‍ വിലക്ക് തുടരുമെന്നും മന്ത്രാലയം സൂചിപ്പിച്ചിരുന്നു.

Also read:  കേരളത്തിലേക്ക് വിമാന‌ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സൗദി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദിയിലുള്ള വിദേശികള്‍ക്ക് സ്വദേശങ്ങളിലെക്ക് മടങ്ങുവാന്‍ സൗദി സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.