ദുബായ്: സ്‌കൂള്‍ പ്രവേശനത്തിനുളള പ്രായമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി. ഇത് പ്രകാരം, സെപ്റ്റംബറില്‍ അധ്യയനം ആരംഭിക്കുന്ന സ്‌കൂളുകളില്‍ പ്രീ കെജിയിലാണ് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓഗസ്റ്റ് 31ന് മൂന്ന് വയസ് പൂര്‍ത്തിയായിരിക്കണം. കെജി വണ്ണിലേക്ക് നാല് വയസും പൂര്‍ത്തിയായിരിക്കണം.
അതേസമയം ഏപ്രിലില്‍ അധ്യയനം ആരംഭിക്കുന്ന സ്‌കൂളുകളില്‍ നിബന്ധന മാര്‍ച്ച് 31 ആണ്. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു. മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും ഏപ്രിലില്‍ ആണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ നിബന്ധന പ്രാബല്യത്തില്‍ വരും.


















