കെവിന്‍ കേസ് പ്രതിക്ക് ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ടിറ്റോ ജെറോമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ക്രൂരമര്‍ദനമേറ്റെന്നും ഗുരുതര പരിക്കെന്നും തിരുവനന്തപുരം ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കുണ്ട്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ജില്ലാ ജഡ്ജിക്ക് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
വിഷയത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കും. ജയില്‍ ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.











