തിരുവനന്തപുരം: അടൂര്‍ ബറ്റാലിയന്‍ കാന്റീനില്‍ 55 ലക്ഷത്തിന്റെ ക്രമക്കേടെന്ന് കമാന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. 2018-19ലെ ഇടപാടുകള്‍ സംബന്ധിച്ച അടൂര്‍ കെ.എ.പി കമാന്‍ഡന്റ് കെ ജയനാഥ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധ്‌നങ്ങള്‍ വാങ്ങി. ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കമാന്‍ഡന്റ് ജെ ജയനാഥനെതിരെ വകുപ്പുതല നടപടിയെടുത്തത്. സംസ്ഥാനത്തെ മറ്റ് കാന്റീനുകളിലും അഴിമതിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.