ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ച്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സഭാ സമ്മേളനത്തിന്റെ ഈ കാലയളവില്‍ പങ്കെടുക്കാനാകില്ല. കേരളാ എംപിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. സഭാ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും സഭാ അധ്യക്ഷനോട് അവമതിപ്പ് കാട്ടിയെന്നും ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ ഉണ്ട്. റൂള്‍ബുക്ക് കീറിയെറിഞ്ഞ ഡെറക് ഒബ്രയാനെയും സസ്‌പെന്‍ഡ് ചെയ്തു.
സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഒരു തരത്തിലും നീതീകരിക്കാന്‍ പറ്റാത്തതെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എം.കെ ആന്റണി പറഞ്ഞു.