കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് പൊലീസ്. ഹാരിസിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
ചികിത്സയില്‍ സംഭവിച്ച അനാസ്ഥ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. ‘വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗിയായിരുന്ന ഹാരിസ് അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നുമായിരുന്നു ജലജ ദേവിയുടെ ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്.ഇത് പുറത്തായതോടെ ഹാരിസിന്റെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പക്ഷെ പോലീസിന്റെ ഭഗത്ത് നിന്നും വീഴ്ച കണ്ടെത്താന്‍ സാധിച്ചിട്ടില്ല.