സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നു. ആയിരം കോടി രൂപയാണ് കടമെടുക്കുന്നത്.കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം. ഡിസംബര്‍ 29 ന് കടപ്പത്രങ്ങളുടെ ലേലം നടക്കും.
കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴിയാണ് ലേലം നടക്കുക.