അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
14-07-2020 മുതൽ 18-07-2020 വരെ: കർണാടക മുതൽ ദക്ഷിണ ഗുജറാത്ത് തീരം വരെയുള്ള അറബിക്കടൽ മേഖല, തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
14-07-2020 : ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.