കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിലെ എതിര്‍പ്പവസാനിപ്പിച്ച് സിപിഐഎം കേരള ഘടകം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പി.ബി അനുമതി നല്‍കി. ഉപതെരഞ്ഞെടുപ്പുകളിലെ ധാരണ നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഈ വിഷയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനം എടുക്കും. ദേശീയ സാഹചര്യം മാറിയെന്നാണ് പി.ബിയുടെ വിലയിരുത്തല്‍.
സിപിഐഎമ്മിനുള്ളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആശയസമരമായിരുന്നു ബംഗാളിലെ മഹാസഖ്യം. 2016ല്‍ ബംഗാള്‍ ഘടകം നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും കേന്ദ്രകമ്മിറ്റി തള്ളിക്കളയുകയായിരുന്നു. കേന്ദ്രനേതാക്കളുടെ എതിര്‍പ്പായിരുന്നു പ്രധാനകാരണം.
നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി. ഈ മാസം 31,31 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ അന്തിമ തീരുമാനം ഉണ്ടാകും.