തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി)യില്‍ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചു. യൂത്ത് ഫ്രണ്ട്(ബി) മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരുമാണ് കേരള കോണ്‍ഗ്രസ്(ബി) വിട്ടത്.
പാര്‍ട്ടി വിട്ട ഇവര്‍ ഇടതുപക്ഷ ജനാധിത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. ഗണേഷ് കുമാര്‍ എംഎല്‍എ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ പാര്‍ട്ടി അംഗത്വവും രാജിവച്ചു.
കേരള കോണ്‍ഗ്രസ്(ബി)യിലെ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ നിരവധി ജില്ലാ ഭാരവാഹികള്‍, യൂത്ത് ഫ്രണ്ട്(ബി) സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി മധു എണ്ണയ്ക്കാട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്നാണ് സൂചന.