കൊച്ചി: കേരള ബാങ്കില്‍ 1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിഎസ്‌സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനമെന്ന വാദം കോടതി അംഗീകരിച്ചില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമില്ലെന്നായിരുന്നു കേരള ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയതോടെയാണ് കോടതി ഇടപെട്ടത്.












