വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു
അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവെച്ചു.
കോവിഡ് മൂലം വിനോദ സഞ്ചാര മേഖലയിലുണ്ടായ തളര്‍ച്ചയില്‍ നിന്നും കരകയറുക എന്ന ലക്ഷ്യവുമായാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്.
കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമദ് റിയാസും അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമദ് ഖലീഫ അല്‍ മുബാരകുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ദുബായ് എക്‌സ്‌പോയിലെ ഇന്ത്യാ പവലിയനില്‍ നടക്കുന്ന കേരള വാരാചരണത്തോട് അനുബന്ധിച്ച് കേരള വിനോദ സഞ്ചാര വകുപ്പ് റോഡ് ഷോ നടത്തിയിരുന്നു.
മെയ് മാസം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ അബുദാബി ടൂറിസം വകുപ്പ് ചെയര്‍മാനെ മന്ത്രി മുഹമദ് റിയാസ് ഔദ്യോഗികമായി ക്ഷണിച്ചു.
അബുദാബിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യ വികസന കമ്പനിയായ അല്‍ ദാറിന്റെ ചെയര്‍മാന്‍ കൂടിയ മുഹമദ് ഖലീഫ അല്‍ മുബാരകിന്റെ സന്ദര്‍ശനം കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
കോവിഡ് കാല പ്രതിസന്ധികളില്‍ നിന്ന് കേരള ടൂറിസം കരകയറുന്ന വേളയില്‍ സൗഹൃദ രാജ്യമായ യുഎഇയില്‍ നിന്നും നിക്ഷേപം എത്തുമെന്ന് തന്നെയാണ് കേരളത്തിന്റെ വിനോദ സഞ്ചാര വകുപ്പിന്റെ പ്രതീക്ഷയെന്ന് മന്ത്ി റിയാസ് പറഞ്ഞു.
സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കൃഷ്ണ തേജയും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയും ചര്‍ച്ചകളില്‍ പങ്കെടുത്തു.