ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. നാഗര്‍കോട്ട മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
#UPDATE: Four terrorists neutralised and one Police Constable injured in the encounter at Ban Toll Plaza in Jammu. https://t.co/udTiIEHLyd
— ANI (@ANI) November 19, 2020
ഒരു ട്രക്കില്‍ ഭീകരര്‍ നീങ്ങുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.











