ലോക്‌സഭാ അംഗം കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെയാണ് കാര്‍ത്തി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ ആണ് ഉള്ളതെന്നും ഹോം ക്വാറന്റൈനില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ സ്വയം നിരീക്ഷണത്തിലാണ്.

















