ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ ദിനത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി കേന്ദ്ര മന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചു. ഏറ്റവും പ്രതികൂലമായ സാഹചര്യത്തെ നേരിട്ട് വിജയം നേടിയ ധീര സൈനികരെ പ്രണമിക്കുന്നതായും രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധന മന്ത്രിയെ കൂടാതെ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് സേനകളുടേയും മേധാവിമാര്‍ എന്നിവരും പങ്കെടുത്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
Paid homage to martyred soldiers at the National War Memorial in New Delhi on the occasion of 20th anniversary of Kargil Vijay Diwas. Their unwavering courage and supreme sacrifice ensured the safety and sanctity of our borders. pic.twitter.com/YLkDpz8iE3
— Rajnath Singh (@rajnathsingh) July 26, 2019
വിജയ ദിവസ് ഇരുപത്തിയൊന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കാര്‍ഗില്‍ മേഖലകളിലും ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനങ്ങളിലും സൈനിക ക്യാമ്ബുകളിലും ചടങ്ങുകള്‍ നടന്നു. അതാത് പ്രദേശത്തിന്റെ ചുമതല വഹിക്കുന്ന സൈനിക മേധാവികളും ധീരസൈനികരുടെ ബലിദാനത്തെ അനുസ്മരിച്ചു.
വിരമിച്ച സൈനികരുടെ സാന്നിദ്ധ്യത്തിലുള്ള ചെറു ചടങ്ങുകളും വീരജവാന്മാരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങുകളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. നിയന്ത്രണങ്ങളോട് കൂടിയാകും ചടങ്ങുകള്‍ സംഘടിപ്പിക്കുകയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.










